യാദ്: ജിദ്ദ ഇൻറർനാഷനൽ ഷോപ്പിങ് സെൻററിൽ ഞായറാഴ്ചയുണ്ടായ വൻ തീപിടിത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടയിൽ സൗദി സിവിൽ ഡിഫൻസിലെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ മരിച്ചു. അക്രം ജുമാ അൽ ജൊഹ്‌നി, അബ്ദുല്ല മനാഹി അൽ സുബൈ എന്നീ ഉദ്യോഗസ്ഥരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച രാവിലെ ആറോടെയാണ് അൽ റൗദ ഡിസ്ട്രിക്റ്റിൽ മദീന റോഡിൽ മുറബ്ബ പാലത്തിനടുത്ത് ലെ-മെറിഡിയൻ ഹോട്ടലിനോട് ചേർന്നുള്ള ഷോപ്പിങ് സെൻററിൽ അഗ്നിബാധയുണ്ടായത്.
തീ അണയ്ക്കാനുള്ള സിവിൽ ഡിഫൻസ് ശ്രമത്തിനിടെ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ജീവനക്കാർ വായുസഞ്ചാരമില്ലാത്തതിനാൽ ശ്വാസം മുട്ടി മരിച്ചതായി സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു. സെൻ്ററിൻ്റെ നാലാം ഗേറ്റിൽ നിന്നാരംഭിച്ച തീപിടിത്തം കെട്ടിട സമുച്ചയത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് സംഘവും സ്ഥലത്തെത്തി.. രാവിലെയായതിനാൽ തീപിടുത്തത്തിൽ കൂടുതലാളുകൾ പെട്ടുപോകുന്ന സാഹചര്യം ഒഴിവായി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.