കോഴിക്കോട്: നവരാത്രി മഹോത്സവം പൂർത്തിയായി വിജയദശമിക്കൊരുങ്ങി ക്ഷേത്രങ്ങള്‍. കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒമ്ബത് ദിവസങ്ങളില്‍ ദേവിയെ ആരാധിച്ച് പ്രത്യേക പൂജകള്‍ നടത്തിയാണ് നവരാത്രി ആഘോഷം.
ഒമ്ബത് രാത്രിയും പത്ത് പകലും നീണ്ടു നില്ക്കുന്ന ഉത്സവത്തില്‍ ആദിപരാശക്തിയുടെ ഒമ്ബത് രൂപങ്ങളെയാണ് ആരാധിച്ചു പോരുന്നത്. വിജയ ദശമി നാളിലെ വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങള്‍ സമാപിക്കും. അക്ഷരങ്ങളെ മനസില്‍ ഭക്തിയോടെ ചേർത്തു വച്ച് വിദ്യാർത്ഥികളടക്കമുള്ളവർ തങ്ങളുടെ പുസ്തകങ്ങള്‍ പൂജയ്ക്കു വച്ചു. മിക്ക ക്ഷേത്രങ്ങളിലും പൂജ നടത്തുന്നുണ്ട്.
ഇന്നലെ അഷ്ടമി തുടങ്ങിയിരുന്നു. ഇന്ന് മഹാനവമി ദിനത്തില്‍ ആയുധ പൂജ നടക്കും. ഞായറാഴ്ച വിജയദശമി ദിനത്തില്‍ രാവിലെ നടക്കുന്ന പൂജയോടെ പുസ്തകങ്ങള്‍ തിരിച്ചെടുക്കും. രാവിലെ മുതല്‍ വിദ്യാരംഭവും നടക്കും.
മിക്ക ക്ഷേത്രങ്ങളിലും 10 ദിവസത്തെ പൂജാ പരിപാടികളാണ് നടക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ മുതല്‍ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ ശ്രീകണ്ഠേശ്വരക്ഷേത്രം,തിരുത്തിയാട് അഴകൊടി ദേവി മഹാക്ഷേത്രം, തളി മഹാക്ഷേത്രം,വളയനാട് ദേവീക്ഷേത്രം, തളി മഹാഗണപതി ബാലസുബ്രഹ്മണ്യക്ഷേത്രം, നാരകത്ത് ഭഗവതിക്ഷേത്രം ,കടുങ്ങോഞ്ചിറ മഹാഗണപതി ക്ഷേത്രം, കൊല്ലം പിഷാരികാവ് ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഭക്തജനങ്ങള്‍ക്കായി വിപുലമായ സൗകരങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ശാസ്ത്രീയ സംഗീത കച്ചേരി, നൃത്തനൃത്യങ്ങള്‍ എന്നിവയും പലയിടത്തും നടന്നുവരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.