ബാലുശ്ശേരി: ബാലുശ്ശേരി കൈരളി റോഡില്‍ തെരുവുനായ് ശല്യം രൂക്ഷം. ടൗണിലെ തെരുവുനായ്ക്കളെല്ലാം സന്ധ്യയായാല്‍ കൈരളി റോഡില്‍ ക്യാമ്ബ് ചെയ്യുന്നത് കാല് നടയാത്രക്കാർക്ക് ഭീഷണിയാകുകയാണ്. കൂട്ടത്തോടെ റോഡില്‍ കിടക്കുന്ന നായ്ക്കള്‍ കാരണം നാട്ടുകാർക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
കൈരളി റോഡിലെ പണി പൂർത്തിയാകാത്ത കെട്ടിടത്തിലാണ് നായ്ക്കള്‍ കുട്ടികളടക്കം തമ്ബടിച്ചിരിക്കുന്നത്. കൈരളി റോഡിലെ മത്സ്യക്കച്ചവടക്കാരുടെയും ചിക്കൻ സ്റ്റാളിലെ മാംസ അവശിഷ്ടങ്ങളും ഒഴിവാക്കുന്ന മത്സ്യങ്ങളും ലഭിക്കുമെന്നതിനാല്‍ നായ്ക്കള്‍ കൂട്ടത്തോടെ കൈരളി റോഡ് കേന്ദ്രീകരിച്ചാണ് കഴിഞ്ഞുകൂടുന്നത്. തെരുവുനായ് ശല്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.