ഇന്ത്യക്ക് ആശ്വാസമായി റഷ്യയുടെ കൊവിഡ്-19 വാക്‌സിനായ സ്പുട്‌നിക് ഇന്ത്യയിലെത്തി. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ഫാര്‍സ്യൂട്ടിക്കല്‍ കമ്ബനിയായ ഡോ. റെഡ്ഡിസ് ലബോറട്ടറീസ് ആണ് വാക്‌സിന്‍ പരീക്ഷിക്കുക. രണ്ടും മൂന്നും ഫേസുകള്‍ പരീക്ഷിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
റഷ്യയുടെ കൊവിഡ്-19 വാക്‌സിന്‍ സ്പുട്‌നിക് V 92 ശതമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. രണ്ട് ഡോസ് വാക്സിനുകളുടെ രണ്ട് ഷോട്ടുകളും ലഭിച്ച ആദ്യത്തെ 16,000 പേരുടെ ആരോഗ്യവിവരങ്ങള്‍ പഠിച്ചാണ് ഇത്തരം ഒരു നിഗമനം. വാക്‌സിനുകള്‍ റെഡ്ഡീസ് ലബോറട്ടറിയില്‍ എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









