സമുദ്ര സുരക്ഷയ്ക്കു കരുത്തു പകരുന്ന ‘വാഗിര്‍’ മുങ്ങിക്കപ്പല്‍ നാവികസേന നീറ്റിലിറക്കി. മുംബൈയിലെ മസഗാവ് കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കിന്റെ ഭാര്യ വിജയ നായിക് ആണു നീറ്റിലിറക്കിയത്.ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ആക്രമണ വിഭാഗത്തില്‍പ്പെട്ട (സ്കോര്‍പീന്‍ ക്ലാസ്) അഞ്ചാം മുങ്ങിക്കപ്പലാണിത്. ഇതിനു മുന്‍പ് ഇതേ പേരിലുള്ള മുങ്ങിക്കപ്പല്‍ സേനയ്ക്കുണ്ടായിരുന്നു. റഷ്യയില്‍ നിന്ന് 1973 ല്‍ വാങ്ങിയ കപ്പല്‍ 2001 വരെ സേവനമനുഷ്ഠിച്ചു. ഫ്രഞ്ച് നാവിക പ്രതിരോധ, ഈര്‍ജ്ജ കമ്ബനിയായ ഡിസിഎന്‍എസ് രൂപകല്‍പ്പന ചെയ്ത അന്തര്‍വാഹിനികള്‍ ഇന്ത്യന്‍ നേവിയുടെ പ്രോജക്റ്റ് -75 ന്റെ ഭാഗമായാണ് നിര്‍മ്മിക്കുന്നത്.
ഇന്ത്യന്‍ സമുദ്രത്തില്‍ കാണുന്ന ആക്രമണകാരിയായ മത്സ്യത്തിന്റെ നാമമാണ് വാഗീറിന് നല്‍കിയത്. യുദ്ധക്കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും തകര്‍ക്കാന്‍ കെല്‍പുള്ള മിസൈലുകള്‍ വഹിക്കും, ∙ കടലിനടിയില്‍ കുഴിബോംബുകള്‍ സ്ഥാപിക്കാം, ശത്രുപ്രദേശത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം, ശത്രുസേനയുടെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാന്‍ സ്റ്റെല്‍ത് സാങ്കേതികവിദ്യ തുടങ്ങിയവയോക്കെ ‘വാഗിര്‍’ മുങ്ങിക്കപ്പലിന്റെ പ്രത്യേകതകളാണ്.വരും മാസങ്ങളില്‍ കടല്‍ സഞ്ചാര പരീക്ഷണങ്ങള്‍ക്കു ശേഷം ഇത് സേനയുടെ ഭാഗമാകും. വാഗിര്‍ അടക്കം 6 മുങ്ങിക്കപ്പലുകളാണു സേന നിര്‍മിക്കുന്നത്.ആദ്യ രണ്ടെണ്ണമായ കല്‍വരി, ഖണ്ഡേരി എന്നിവ സേനയുടെ ഭാഗമായുണ്ട്. മൂന്നാമതു നിര്‍മിച്ച കരഞ്ജ് സഞ്ചാര പരീക്ഷണത്തിന്റെ അവസാന ഘട്ടത്തില്‍. നാലാമത്തെ വേല കടല്‍ സഞ്ചാര പരീക്ഷണം ആരംഭിച്ചു. അവസാന കപ്പലായ വഗ്ഷീര്‍ നിര്‍മാണ ഘട്ടത്തിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









