കോഴിക്കോട്: മാവൂർ ബസ് സ്റ്റാന്‍ഡില്‍ സംഘർഷമുണ്ടാക്കുന്നവർക്കെതിരേ കർശന നടപടികള്‍ സ്വീകരിച്ച് സമാധാന ജീവിതം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കല്‍ കോളജ് അസി. കമ്മീഷണർക്കാണ് കമ്മീഷൻ ജുഡീഷല്‍ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നല്‍കിയത്. ഒക്ടോബര്‍ 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൌസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വ്യാഴാഴ്ച ദിവസം ഉച്ചക്ക് ബസ് തൊഴിലാളികള്‍ തമ്മില്‍ വീണ്ടും സംഘർഷമുണ്ടായ സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്. സമയക്രമത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്.
മാവൂർ പോലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. മാവൂരില്‍ ബസ് തൊഴിലാളികള്‍ തമ്മിലുള്ള സംഘർഷം പതിവാവുകയാണ്. അസഭ്യവർഷവും കൂട്ടയടിയും പതിവാണ്. എയ്ഡ് പോസ്റ്റില്‍ ഉച്ചക്കുശേഷം പോലീസില്ലാത്തത് സംഘർഷത്തിന് കാരണമാകുന്നതായി പരാതിയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.