കോഴിക്കോട്:മൂന്ന് ദിവസങ്ങളായി കൗമാര കായികതാരങ്ങളിലെ മത്സരവീര്യം മാറ്റുരച്ച കോഴിക്കോട് മെഡിക്കല്‍കോളജ് ഒളിമ്ബ്യന്‍ റഹ്‌മാന്‍ സേ്‌റ്റഡിയത്തില്‍ നടന്ന 66 മത് റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയ്‌ക്ക് കൊടിയിറങ്ങി.
മലയോരകരുത്തുമായി മുക്കം ഉപജില്ല വീണ്ടും ചാമ്ബ്യന്മാരായി. സ്‌പോര്‍ട്‌സ് അക്കാഡമിയുടെ പിന്തുണയില്‍ പരിശീലനം നേടി മാറ്റുരച്ച കായികതാരങ്ങള്‍ മേളയുടെ താരങ്ങളായി. കൊച്ചിയില്‍ നടക്കുന്ന സംസ്‌ഥാന സ്‌കൂള്‍ കായികമേളയില്‍ കോഴിക്കോടിന്റെ കരുത്തും വീര്യവും തെളിയിക്കാന്‍ ഇവിടെത്തെ വിജയികള്‍ വീണ്ടും ഗ്രൗണ്ടിലിറങ്ങും.
കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി 12 വര്‍ഷമായി മുക്കം ഉപജില്ലാ ഓവറോള്‍ ചാമ്ബ്യന്മാരാകുന്നത് 275 പോയന്റുകളുമായാണ് ഇത്തവണത്തെ മുക്കത്തിന്റെ ഇത്തവണത്തെ കൗമാര കായികകുതിപ്പ് 213 പോയന്റുകള്‍ നേടിയ പേരാമ്ബ്ര ഉപജില്ലയാണ് രണ്ടാം സ്‌ഥാനത്ത്. 90 പോയന്റുകള്‍ സ്വന്തമാക്കിയ ബാലുശ്ശേരി ഉപജില്ലയാണ് മൂന്നാമതുള്ളത്. കോഴിക്കോട് സിറ്റി ഉപജില്ല 73 പോയന്റുകളും വടകര, ചോമ്ബാല, മേലടി ഉപജില്ലകള്‍ 30 വീതം പോയന്റുകളും നേടി.
ചാമ്ബ്‌്യന്മാരായ മുക്കം ഉപജില്ല 32 സ്വര്‍ണ്ണവും 22 വെള്ളിയും 24 വെങ്കലവും സ്വന്തമാക്കി. 24 സ്വര്‍ണ്ണവും 13 വെള്ളിയും 18 വെങ്കലവും രണ്ടാംസ്‌ഥാനത്തുള്ള പേരാമ്ബ്ര ഉപജില്ല നേടി. എട്ട് സ്വര്‍ണ്ണവും 14 വെള്ളിയും രണ്ട് വെങ്കലവും മൂന്നാം സ്‌ഥാനത്തുള്ള ബാലുശ്ശേരി ഉപജില്ല കരസ്‌ഥമാക്കി. സമാപന സമ്മേളനം അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍എ. ഉദ്‌ഘാടനം ചെയ്‌ത് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്‌തു. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍എ. അധ്യക്ഷത വഹിച്ചു. കമാല്‍ വരദൂര്‍ മുഖ്യാഥിതിയായി സംസാരിച്ചു. കോഴിക്കോട് ഡി.ഡി.ഇ. സി.മനോജ് കുമാര്‍, പി.സി. ദിലീപ് കുമാര്‍,ഡോ. ഷിംജിത്ത്, പി.ടി അഗസ്‌റ്റിന്‍,ആര്‍.കെ ഷാഫി,മുക്കം എ ഇ ഒ ദീപ്‌തി, ടി.കെ നൗഷാദ്, ഐ. സല്‍മാന്‍ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.