മാവൂർ: സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ നിർധനരായ 50 കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ഒക്ടോബർ 28-ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അൻപത് തികയുന്ന സ് കൂളിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച സേവന സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 2023 സെപ്തംബർ മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം, തുടങ്ങിയ നിരവധി പരിപാടികൾ ഇതിനകം നടന്നിട്ടുണ്ട്.
പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ഒക്ടോബർ 28-ന് തിങ്കളാഴ്ച രാവിലെ 10-ന് എം.കെ.രാഘവൻ എം.പി നിർവഹിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
സ്‌കൂളിനായി നിർമിക്കുന്ന പുത്തൻ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും നീന്തൽ, കബഡി എന്നിവയിൽ ജില്ലാ-സംസ്ഥാനതല മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും നവംബറിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്‌കൂളിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ ഷബീർ എ.എം, പ്രഥമാധ്യാപകൻ സുമേഷ്. പി, സേവന കമ്മിറ്റി കൺവീനർ സുമയ്യ കെ, പിടിഎ പ്രസിഡൻ്റ് മൻസൂർ മണ്ണിൽ എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.