മാവൂർ: ഇന്ന് ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിലും വീശിയടിച്ച കാറ്റിലും ചാത്തമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടം. കൂളിമാട് എരഞ്ഞിപ്പറമ്പിൽ വീടിന്റ മുൻ വശത്തെ മതിൽ ഇടിഞ്ഞു. വീടിന്റ മുൻ ഭാഗത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വീടിന്റ മുൻപിലുള്ള കൃഷികളും നശിച്ചിട്ടുണ്ട്.
കുറ്റിക്കുളം വയലിൽ കൃഷി ചെയ്ത 1000 ത്തോളം നേന്ത്രവാഴകൾ നശിച്ചു. ഇറക്കോട്ടുമ്മൽ രാജൻ, ചക്കിങ്ങൽ കണ്ടി അബ്ദുൽ കരീം, കുറുമ്പ്രമ്മൽ ദേവദാസൻ, മച്ചിങ്ങൽ ചന്ദ്രൻ, ഇരീപ്ര ശ്രീധരൻ തുടങ്ങിയ കർഷകരുടെ കുലക്കാനായ നേന്ത്രവാഴകളാണ് നശിച്ചത്.
കുറ്റിക്കുളം മണ്ണത്താം കണ്ടി അബ്ദുൽ ഖാദറിന്റെ വീടിന് മുകളിലേക്ക് വൻ മട്ടി മരം കടപുഴകി വീണു. കുറ്റിത്തൊടിക അബൂബക്കറിന്റെ വീടിന് സമീപത്തെ രണ്ട് തെങ്ങുകളാണ് പൊട്ടിവീണത്.
വെള്ളലശ്ശേരി ചെമ്പകശേരി വേലയുധന്റെ വീടിനു മുകളിലേക്ക് മരം വീണ് വീട് തകർന്നു. ചിറ്റാരിപ്പിലാക്കൽ കറുത്തേടത്ത് ചാലിൽ ബാബുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപ്പുഴകി വീണു. വെള്ളലശ്ശേരിയിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മുക്കത്ത് നിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റിഗതാഗതം പുനസ്ഥാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.