കത്തറമ്മൽ: റോഡരികിലെ നേർച്ച പെട്ടി കുത്തിത്തുറന്ന് പണം കവർന്നു. കത്തറമ്മൽ അങ്ങാടിയിൽ റോഡരികിൽ സ്ഥാപിച്ച സയ്യിദ് അബൂബക്കർ കോയയുടെ പേരിലുള്ള നേർച്ചപ്പെട്ടിയാണ് കുത്തിത്തുറന്ന് പണം കവർന്നത്.
വെള്ളിയാഴ്ച രാത്രിയാണ് കവർച്ച നടന്നത്. 15000 രൂപയിലധികം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കത്തറമ്മൽ ജുമാമസ്ജിദ് കമ്മിറ്റി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.