കോഴിക്കോട്: സ്വകാര്യ മിനി ജലവൈദ്യുത പദ്ധതിയുടെ ഡാം സൈറ്റിൽ പുലിയെപ്പോലെയുള്ള ജീവിയുടെ സാന്നിധ്യം കണ്ടെത്തി. കോഴിക്കോട് നാരങ്ങാ നാരങ്ങാതോട് ആണ് സംഭവം.
പുലർച്ചെ നാലരയോടെയാണ് ഡാം സൈറ്റിലെ സിസിടിവിയിൽ ജീവിയെ കണ്ടത്. ഇത് നേരിട്ട് കണ്ടതായി ജീവനക്കാരും വനംവകുപ്പിന് മൊഴി നൽകി. ഇതോടെ വനംവകുപ്പ് സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പുലി സ്ഥലത്ത് എത്തിയതായി സ്ഥിരീകരിച്ചാൽ കൂട് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.