കോഴിക്കോട്: പോക്സോ കേസ് ചുമത്തി വിചാരണ നേരിട്ട പ്രതിയെ വെറുതെ വിട്ടു. പെരുമുഖം സ്വദേശി അബ്ദുൽ ബാസിത് (24) നെയാണ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയ കോഴിക്കോട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടത്.
രാമനാട്ടുകര മാന്ത്രമ്മൽ റോഡിൽ വെച്ചാണ് സംഭവത്തിന് ആധാരമായ വിഷയമുണ്ടായത്. വിചാരണ വേളയിൽ കോഴിക്കോട് ജില്ലാ കോടതിയുടെ ചരിത്രത്തിൽ ആദ്യമായി രാത്രി 9:45 മണി വരെ കേസിലെ പ്രധാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിഭാഗം അഭിഭാഷകൻ ക്രോസ് വിസ്താരം ചെയ്തു എന്ന പ്രത്യേകതയുള്ള ഈ കേസിലാണ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എൻ രഞ്ജിത്തും പ്രതിക്ക് വേണ്ടി അഡ്വ. ഷമീം പക്സാനും ഹാജരായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.