കോഴിക്കോട്: വിദ്യാർഥികൾ കയറുന്നതിനിടെ സ്വകാര്യ ബസ് മുന്നിലേക്ക് എടുത്തു. 13 വയസ്സുകാരി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
പേരാമ്പ്ര മാർക്കറ്റ് സ്റ്റോപ്പിലാണ് സംഭവം. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന അദ്‌നാൻ ബസില്‍ അപകടത്തില്‍പെട്ട് നൊച്ചാട് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി റ യ ഫാത്തിമ (13) യാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ വിദ്യാർഥികൾ കയറാൻ ഓടിയപ്പോൾ ഡ്രൈവർ മുന്നോട്ടെടുത്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വീഴുന്നതിനിടെ കമ്പിയിൽ പിടിത്തം കിട്ടിയതിനാല്‍ റയ ഫാത്തിമ തൂങ്ങിക്കിടക്കുകയായിരുന്നു. എന്നാൽ ബസ് നിർത്താതെ 20 മീറ്ററോളം ഓടിയതിനെ തുടർന്ന് നാട്ടുകാർ ബഹളം വച്ചതിനെ തുടർന്നാണ് നിര്‍ത്തിയത്. റോഡിൽ ഉരഞ്ഞതിനെ തുടർന്ന് കുട്ടിയുടെ കാൽമുട്ടിന് പരിക്കേറ്റു.
ബസുകൾ സ്റ്റോപ്പിൽ നിർത്താതിരിക്കുകയോ സ്റ്റോപ്പിൽ നിന്ന് ദൂരെ നിർത്തി കുട്ടികളെ ബസിൽ കയറ്റാതിരിക്കുകയോ ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളില്ലാത്തത് ബസ് ഡ്രൈവർമാർക്ക് തുണയാകുകയാണെന്നും അവർ ആരോപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.