മുക്കം നഗരസഭയിലെ എംപാനല്‍ ഷൂട്ടർ ചന്ദ്രമോഹൻ ഇരുപതോളം കാട്ടുപന്നികളെയാണ് വെടിവെച്ചു കൊന്നത്. പന്നിയൊന്നിന് ആയിരം രൂപ നിരക്കിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ എംപാനല്‍ ഷൂട്ടർമാർക്ക് നല്‍കുന്നത്. എന്നാല്‍, അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ചന്ദ്രമോഹന് മുക്കം നഗരസഭ പണം നല്‍കിയിട്ടില്ല. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അനുമതി നല്‍കിയാലേ പണം അനുവദിക്കൂ.
കൃഷിയിടത്തില്‍ അർധരാത്രി മണിക്കൂറുകളോളം കാത്തിരുന്നാണ് ഷൂട്ടർമാർ കാട്ടുപന്നികളെ വേട്ടയാടുന്നത്. വയനാട് ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തോക്ക് പോലീസ് സ്റ്റേഷനില്‍ സറണ്ടർ ചെയ്തതിനാല്‍ കഴിഞ്ഞ രണ്ടുമാസമായി പന്നിവേട്ട നടത്തിയിട്ടുമില്ല. ഇതിനിടെ തോക്കിന്‍റെ ലൈസൻസ് കാലാവധി അവസാനിക്കുകയും ചെയ്തു. കാട്ടുപന്നികളെ വേട്ടയാടിയ തുക അനുവദിക്കാത്തതും ലൈസൻസ് പുതുക്കുന്നതിലെ നടപടിക്രമങ്ങളും ഷൂട്ടർമാർക്ക് ദുരിതമാണെന്നും കാട്ടുപന്നിവേട്ട വൈകുന്നത് പന്നികള്‍ പെരുകുന്നതിനും കാരണമാകുമെന്ന് ചന്ദ്രമോഹൻ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.