ന്യൂഡൽഹി: പൊതുപ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലാണ് ജുനൈദ് കൈപ്പാണിയ്ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചത്. കർമ്മബാഹുല്യത്തിനും ഭരണപരമായ തിരക്കുകൾക്കുമിടയിലും സമയം ക്രമീകരിച്ച് പൊതു, ഔദ്യോഗിക, അനൗദ്യോഗിക ആയിരകണക്കിന് ക്ഷണിക്കപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്ത് സാന്നിധ്യം അറിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ജനസേവന രംഗത്തും ജീവകാരുണ്യ രംഗത്തും പരമ്പരാഗതവും സാമൂഹികവുമായ മാധ്യമങ്ങളെ കൃത്യമായും കാര്യക്ഷമമായും ഉപയോഗപ്പെടുത്തി ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളുമായി സംവദിക്കാൻ സമയം കണ്ടെത്തുന്ന ജുനൈദ് കൈപ്പാണി ഇക്കാലയളവിൽ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.