പാഴൂർ: 2025 ജനുവരി 5ന് പാഴൂരിൽ നടക്കുന്ന പാഴൂർ എ.യു.പി.സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തോടനുബന്ധിച്ച് പൂർവവിദ്യാർഥി സംഘടനയായ ‘സഹപാഠി’ യുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പാഴൂരിൽ നടന്ന പരിശീലന ക്ലാസിൽ അൻപതോളം വിദ്യാർഥികൾ പങ്കെടുത്തു. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ക്ലാസ് സംഘടിപ്പിച്ചത്.
സിറ്റോ സ്കൂൾ ഓഫ് കരാട്ടെ ഡു ഇന്ത്യ കോഴിക്കോട് ജില്ലാ സ്റ്റൈൽ ചീഫ് സെൻസൈ അലി മാർഷൽ കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി. വി.ടി.എ. റഹ്മാൻ മാസ്റ്റർ ബോധവത്കരണ ക്ലാസ് നടത്തി. ലത്തീഫ് കുറ്റിക്കുളം, ഫസൽ റഹ്മാൻ, ജംഷിദ് ടി.പി. ഖലീൽ റഹ്മാൻ എം.കെ. എന്നിവർ നേതൃത്വം നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.