ചെറുവാടി: ചെറുവാടി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചെറുവാടി ചാലിയാർ ജലോത്സവം നാളെ രാവിലെ ഒമ്ബതിന് ചെറുവാടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെ തുടങ്ങും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന വള്ളംകളി മത്സരവും നാല്‍പ്പതോളം ഓഫ്റോഡ് റൈഡേഴ്സ് പങ്കെടുക്കുന്ന ചാലിയാർ ചലഞ്ചും ഉണ്ടാവും.
ജലോത്സവത്തോടനുബന്ധിച്ച് പട്ടുറുമാല് ഫെയിം സുറുമി വയനാട് നയിക്കുന്ന ഗാനമേളയും വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കലാ പരിപാടികളും ഉണ്ടാവുമെന്ന് ഭാരവാഹികളായ താജുദ്ദീൻ കുറുവാടങ്ങല്‍, എൻ.ജമാല്‍, ബാസില്‍ ചെറുവാടി എന്നിവർ അറിയിച്ചു. ജലോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സപ്ലിമെന്റ് ജാസ് ഹെല്‍ത്ത് കെയർ മാനേജിംഗ് ഡയറക്ടർ അബ്ദുറഹിമാന് കോപ്പി നല്കി സി. ഫസല്‍ ബാബു പ്രകാശനം ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.