മുക്കം: സംസ്ഥാനത്ത് ഒട്ടകത്തെ അറുത്ത് മാംസം വിൽക്കുന്നത് വിവാദത്തിൽ. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ കിഴക്കൻ മേഖലയിലെ ചുള്ളിക്കാപ്പറമ്പ് അങ്ങാടിയിലാണ് ഒട്ടക മാംസം വിറ്റത്. സോഷ്യൽ മീഡിയ വഴി വ്യാപകമായി പരസ്യം നല്‍കിയായിരുന്നു ഇറച്ചിക്കച്ചവടം.
ഇതോടെ, ഒട്ടകങ്ങളെ അറുത്ത് കേരളത്തിൽ വിൽക്കാൻ കഴിയില്ലെന്ന് ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ടൂറിസത്തിന്റെ പേരിൽ ഒട്ടകങ്ങളെ കൊണ്ടുവന്നാണ് മാംസം വിറ്റതെന്ന് ആരോപണമുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപകമായ വിൽപ്പന നടക്കുന്നുണ്ട്. കിലോയ്ക്ക് 600 രൂപ മുതൽ 750 രൂപ വരെയാണ് വില.
അതേസമയം, ഒട്ടക മാംസം വിൽക്കുന്നുണ്ടെങ്കിലും പോലീസോ ഭക്ഷ്യസുരക്ഷാ വകുപ്പോ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അരീക്കോട്, കൂളിമാട്, കാവന്നൂർ, ചീക്കോട്, ചുള്ളിക്കാപ്പറമ്പ്, എടവണ്ണപ്പാറ, എളമരം തുടങ്ങിയ പ്രദേശങ്ങളിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഒട്ടക മാംസം വിൽക്കുന്നുണ്ട്. രാജസ്ഥാനിൽ നിന്ന് ഏജന്റുമാർ വഴിയാണ് ഒട്ടകങ്ങളെ വ്യാപകമായി ഇറക്കുമതി ചെയ്യുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.