രാമനാട്ടുകര: രാമനാട്ടുകരയിൽ പോലീസ് ഡ്രോൺ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. ഒൻപതാം മൈലിൽ ദേശീയ പാതയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ഫറോഖ് പോലീസ് 16 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ആരെങ്കിലും ചെടികൾ നട്ടുപിടിപ്പിച്ച് വളർത്തിയതാണോ എന്നും പരിശോധിക്കും. രാമനാട്ടുകരയിലെ മയക്കുമരുന്ന് സംഘങ്ങളുടെ താവളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ ഡ്രോൺ പരിശോധന.
മുമ്പ് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മയക്കുമരുന്ന് സംഘങ്ങൾ താവളമായി ഉപയോഗിച്ചിരുന്നു. സംഭവത്തിൽ എൻഡിപിഎസ് വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കഞ്ചാവ് ചെടികൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എത്തിയിരുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രദേശത്ത് മുമ്പ് മയക്കുമരുന്ന് സംഘങ്ങൾ ക്യാമ്പ് ചെയ്തിട്ടുള്ള സ്ഥലങ്ങൾ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.