ദീപാവലി ആഘോഷങ്ങൾക്കായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി സഞ്ചാരികൾ മുന്നാറിലെത്തിയിട്ടുണ്ട്. ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലും ധാരാളം സഞ്ചാരികൾ എത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ പതിനായിരത്തിലധികം സഞ്ചാരികൾ മൂന്നാറിലെത്തി.
ഹൈഡൽ ടൂറിസം ഡിപ്പാർട്ട്മെൻറ് കീഴിലുള്ള മാട്ടുപ്പെട്ടി എക്കോ പോയിന്റ്, കുണ്ടലാ തുടങ്ങിയ കേന്ദ്രങ്ങളിൽ ഇന്നലെ മാത്രം രണ്ടായിരത്തിലധികം സന്ദർശകർ എത്തി. വീണ്ടും മൂന്നാർ പഴയ രീതിയിലേക്ക് തന്നെ മടങ്ങിവരുമെന്ന പ്രദീക്ഷയിലാണ് മൂന്നാറിലേ ടൂറിസ്റ്റുകളെ ആശ്രയിച് ജീവിക്കുന്നവർ. നീണ്ട ഇടവേളക്ക് ശേഷം ഉല്ലാസയാത്രയ്ക്ക് എത്തിയ സഞ്ചാരികളും ഏറെ സന്തോഷത്തിലാണ്.
കേരളത്തിൽ നിന്നുള്ള സഞ്ചാരികൾ പുറമേ തമിഴ്നാട് ആന്ധ്രപ്രദേശ് കർണാടക പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ഉള്ള സഞ്ചാരികളും മൂന്നാറിൽ എത്തുന്നുണ്ട്. ഹൈഡൽ ടൂറിസം സെന്ററുകൾക്ക് പുറമെ ഇരവികുളം ദേശീയോദ്യാനം പോലുള്ള ഉള്ള മറ്റു മേഖലകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








