പേരാമ്ബ്ര: പേരാമ്പ്രയിലെ ഹോട്ടലിൽ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു.
പഴയ ബൈപാസ് റോഡിലെ വനിത മെസില്‍ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടത്. പന്നികോട്ടൂര്‍ സ്വദേശികളായ രണ്ട് യുവതികളാണ് ബിരിയാണി വാങ്ങിയത്. ഇവര്‍ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടലിലെത്തി പരിശോധന നടത്തി.
ഹോട്ടല്‍ തത്ക്കാലത്തേക്ക് അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. അതിനിടെ യുവതികള്‍ക്ക് പണം നല്‍കി സംഭവം ഹോട്ടല്‍ അധികൃതര്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.