കോഴിക്കോട്: സിനിമ കാണുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍. വെള്ളയില്‍ നാലുകൂടിപറമ്ബില് സ്വദേശി സി.വി. മന്‍സിലില്‍ ഇര്‍ഫാര്‍ ചുമ്മാ (18) യെയാണ് കസബ പോലീസ് പിടി കൂടിയത്. വ്യാഴാഴ്ച കോഴിക്കോട് ശ്രീ തിയ്യറ്ററില്‍ നിന്ന് സിനിമ കാണുന്നതിനിടെ കക്കോടി സ്വദേശിനിയായ യുവതിയോട് സുഹൃത്തുക്കളോടൊപ്പം സിനിമ കാണാന്‍ വന്ന പ്രതി ലൈംഗിക ഉദ്ദേശത്തോടെ അപമര്യാദയായി പെരുമാറുകയായിരുന്നു.
യുവതി പെട്ടെന്ന് തന്നെ പോലീസ് കണ്ട്രോള് റൂമിലേയ്ക്ക് വിവരം അറിയിക്കുകയും, സന്ദേശം ലഭിച്ച ഉടന്‍ കസബ പോലീസ് ഇന്‍സ്പെക്ടര്‍ കിരണ്‍.സി.നായരുടെ നിര്‍ദേശപ്രകാരം എസ്.ഐസുനില്‍ കുമാര്‍, എ.എസ്.ഐ മാരായ രജീഷ്, സജേഷ് കുമാര്‍, എസ്.സി.പി.ഒ. രാജീവ് കുമാര്‍ പാലത്ത്, ലാല്‍ സിതാര എന്നിവര്‍ ചേര്‍ന്ന് പ്രതിയെ തിയേ്േറ്ററില് വെച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










