ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടോ? അതും അവരുടെ യു എ ഇയിലെ സ്ഥാപനങ്ങളില്‍. അവർക്കായി ഇതാ വലിയ ശമ്ബളം ലഭിക്കുന്ന ഒരു ഒഴിവിലേക്ക് കമ്ബനി റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
കുറഞ്ഞത് മൂന്ന് വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റിനെയാണ് കമ്ബനി തേടുന്നത്. ടാക്സേഷൻ, ഫിനാൻഷ്യല്‍ പ്ലാനിംഗ്, എം ഐ എസ് റിപ്പോർട്ടിംഗ്, ഓഡിറ്റ്, ഇന്റേണല്‍ കണ്ട്രോള്സ്, കോർപ്പറേറ്റ് സ്ട്രാറ്റജി എന്നീ പ്രധാന ഫിനാൻസ് ഡൊമെയിനുകളില്‍ പരിചയമുള്ള ഒരു വിശകലന വിദഗ്ധനാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർ ഓപ്പറേഷണല്‍ കാര്യക്ഷമതയിലും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും കമ്ബനിക്ക് സംഭാവന നല്കാൻ കഴിവുള്ളവരുമായിരിക്കണമെന്നും ലുലു ഗ്രൂപ്പ് പ്രത്യേകം പറയുന്നു. ലുലു ഗ്രൂപ്പിന്റെ യു എ ഇഹെഡ്ക്വാർട്ടേഴ്സ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർ പ്രവർത്തിക്കേണ്ടി വരിക.
തിരഞ്ഞെടുക്കപ്പെടുന്നവർ ലുലു ഗ്രൂപ്പിന്റെ ഫിനാൻഷ്യല്‍ ഓപ്പറേഷനുകളുടെ വിവിധ വശങ്ങള് കൈകാര്യം ചെയ്യേണ്ടതുണ്ട്. ആവശ്യമായ യോഗ്യതയുള്ളവർക്ക് ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ലിങ്കിഡ് ഇന്‍ വഴി അപേക്ഷിക്കാവുന്നതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









