കോഴിക്കോട്: ജല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുന്നമംഗലത്തെ കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ ഗവേഷണ സ്ഥാപനമായ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് (സിഡബ്ല്യുആര്‍ഡിഎം) നദീതട പദ്ധതികളുടെ പരിസ്ഥിതി ആഘാത നിര്‍ണ്ണയത്തിനുള്ള എന്‍എബിഇടി അക്രഡിറ്റേഷന്‍ ലഭിച്ചു. പരിസ്ഥിതി ആഘാത വിലയിരുത്തല്‍ പഠനങ്ങള്‍ നടത്താന്‍ അംഗീകാരം ലഭിച്ച കേരളത്തിലെ അഞ്ച് സ്ഥാപനങ്ങളില്‍ ഒന്നാണ് സിഡബ്ല്യുആര്‍ഡിഎം.
അക്രഡിറ്റേഷന്‍ ഉപയോഗിച്ച്, ജലവൈദ്യുത പദ്ധതികള്‍, ജലസേചന പദ്ധതികള്‍ തുടങ്ങിയ നദീതട പദ്ധതികളില്‍ പരിസ്ഥിതി ആഘാത പഠനങ്ങള്‍ നടത്താന്‍ കഴിയും. നദീതട പദ്ധതികളില്‍ ഇഐഎ അംഗീകാരം ലഭിച്ച കേരളത്തിലെ ഏക സ്ഥാപനമാണിത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.