കട്ടാങ്ങൽ: 16 വയസുകാരനെ കാണാനില്ലെന്ന് പരാതി. കട്ടാങ്ങൽ മലയമ്മ സ്വദേശിയായ അബൂബക്കറിന്റെ മകൻ 16 വയസുകാരനായ അബ്ദുൾ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അരീക്കോട് കടുങ്ങല്ലൂർ പള്ളി ദർസിലേക്ക് പഠിക്കാൻ പോയതാണ്.
പിന്നീട് ദർസിലോ വീട്ടിലോ കുട്ടി എത്തിയിട്ടില്ല. കുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലിസിൽ പരാതി നൽകുകയായിരുന്നു. കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










