കോഴിക്കോട് : മിഠായിത്തെരുവില്‍ രാധാ തിയേറ്ററിന് മുന്‍വശം വച്ച് ഫോണ്‍ ചെയ്യാനെന്ന വ്യാജേന വാങ്ങിയ ഫോണുമായി കടന്നുകളഞ്ഞ പ്രതി പിടിയില്‍.
കാസര്‍കോട് ചെങ്കളം പള്ളം ഹൗസില്‍ അലി അസ്‌കര്‍ (25) നെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാധാ തിയേറ്ററിന് മുന്‍വശം വെച്ച് പുതിയങ്ങാടി സ്വദേശിയായ യുവാവിനോട് ഒരു കോള്‍ ചെയ്യുവാനെന്ന് പറഞ്ഞ് ഫോണ്‍ വാങ്ങുകയും, ഫോണ്‍ വിളിച്ചുകൊണ്ടിരിക്കെ പ്രതി വിദഗ്ധമായി മുങ്ങുകയുമായിരുന്നു.
പരാതി ലഭിച്ച ടൗണ്‍ പോലീസ് സംഘം സമീപ പ്രദേശങ്ങളിലെ സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ച് പ്രതിയെക്കുറിച്ച് മനസിലാക്കുകയും മണിക്കൂറുകള്‍ക്കകം കോഴിക്കോട് ബീച്ച് പരിസരത്തുനിന്നു പിടികൂടുകയുമായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










