മുക്കം: പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റില്‍ കാണികളുടെ മനം കവർന്ന് അതിഥി തൊഴിലാളികളുടെ ടീം. തോട്ടുമുക്കത്ത് നടന്ന ക്രിക്കറ്റ് ലീഗിലാണ് അതിഥി തൊഴിലാളികളുടെ ടീം മികച്ച പ്രകടനം കാഴ്ചവച്ചത്.
വെറുതെ മത്സരിക്കുക മാത്രമല്ല പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളും അവർ വിജയിക്കുകയും ചെയ്തു. സെമി ഫൈനലില്‍ ഒരു റണ്‍സിന് പരാജയപ്പെട്ടങ്കിലും യഥാർഥ പേരാട്ട വീര്യം പുറത്തെടുത്ത് തന്നെയായിരുന്നു മടക്കം.
സമീപത്തെ ക്വാറിയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലകളായിരുന്നു ടീമംഗങ്ങള്‍.
തോട്ടുമുക്കം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് തോട്ടുമുക്കം ക്രിക്കറ്റ് ലീഗ് സീസണ്‍ 5 സംഘടിപ്പിച്ചത്. ഫൈനലില്‍ യുകെ പെയിന്‍റ്സിനെ പരാജയപ്പെടുത്തി സാർസ് ഇലവൻ ജേതാക്കളായി. തോട്ടുമുക്കത്തെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. പള്ളിക്കമാലില്‍ പൗലോസ് മെമ്മോറിയല്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന ടൂർണമെന്‍റില്‍ റണ്ണേഴ്‌സ് ടീമിന് ടാസ്ക് പ്രസിഡന്‍റ് ഇർഷാദ്, സെക്രട്ടറി ആരിഫ് എന്നിവരും വിന്നേഴ്സ് ടീമിന് മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കവും ട്രോഫികള്‍ വിതരണം ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










