രാമനാട്ടുകര: സ്കൂള്‍ വാഹനങ്ങളുടെ ക്ഷമത പരിശോധനയും ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും സുരക്ഷാ പരിശീലന ക്ലാസ് രാമനാട്ടുകര ആർ.ടി ഓഫീസിന്റെ കീഴില്‍ നടത്തും.
ഇന്ന് വാഹന പരിശോധന ചെറുവണ്ണൂർ കൊളത്തറ റൂട്ടില്‍ രാവിലെ 7 മണി മുതല്‍ 10 മണി വരെയും 24 ന് 10മണിക്ക് ഗവ. ഗണപത് ഹൈസ്കൂളില്‍ സുരക്ഷാ പരീശീലന ക്ലാസും നടക്കും. എല്ലാ വാഹനങ്ങളും പരിശോധനയ്ക്ക് ഹാജരാക്കി സ്റ്റിക്കർ പതിപ്പിക്കേണ്ടതാണെന്നും ക്ലാസില്‍ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നല്കുന്നതാണെന്നുംചെക്ക്ഡ് സ്റ്റിക്കർ പതിക്കാതെയും ക്ലാസില്‍ പങ്കെടുക്കാതെയും സർവീസ് നടത്താൻ അനുവദിക്കില്ലെന്നും ജോയിൻറ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസർ സി പി. സക്കറിയ അറിയിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










