പൊന്നാനി: മത്സ്യ കൃഷിക്ക് ഒരുങ്ങുകയാണ് പൊന്നാനി താലൂക്ക്. മഴക്കാലങ്ങളിലാണ് മത്സ്യക്കൃഷിക്ക് തുടക്കമാവുക. ഡിസംബർ മുതല്‍ മേയ് വരെ നീളുന്നതാണ് കോള്‍കൃഷി.
ജൂണ്‍ മുതല്‍ ഡിസംബർ വരെയുള്ള കാലയളവില്‍ മത്സ്യകൃഷി നടക്കും. പൊന്നാനി താലൂക്ക് പരിധിയില്‍ പ്രധാനമായും വെളിയങ്കോട്, നന്നംമുക്ക്, ആലങ്കോട്, എടപ്പാള്‍, പെരുമ്ബടപ്പ് പഞ്ചായത്തുകളിലാണ് മത്സ്യകൃഷി നടക്കുന്നത്. സർക്കാരിന്റെ ഒരു നെല്ലും മീനും പദ്ധതിയടക്കമുള്ളവ കർഷകർക്ക് ഏറെ പ്രോത്സാഹനമാവുന്നുണ്ട്. പ്രധാനമായും രോഹു, കട്ട്ള, ഗ്രാസ്‌കാർപ്പ് മൃഗാള്‍, തുടങ്ങിയ മത്സ്യങ്ങളാണ് പദ്ധതി പ്രകാരം വളർത്തുക.
കർഷകർക്ക് സൗജന്യമായി മത്സ്യക്കുഞ്ഞുങ്ങളെ ഈ പദ്ധതി നല്‍കും. ഹെക്ടറിന് 3000 മത്സ്യകുഞ്ഞുങ്ങള്‍ വരെ ലഭിക്കും. തീറ്റ കൂടുതല്‍ നല്‍കിയാല്‍ മത്സ്യങ്ങള്‍ക്ക് കൂടുതല്‍ തൂക്കം ലഭിക്കും. ബണ്ട് തകർച്ചയും കാലം തെറ്റിയുള്ള മഴയും തിരിച്ചടി നല്‍കാറുണ്ടെന്നതിനാല്‍ കോള്‍ക്കൃഷിയില്‍ നഷ്ടസാദ്ധ്യത ഏറെയാണ്. കോള്‍ നിലങ്ങളിലെ മത്സ്യകൃഷി നേരിടുന്ന പ്രധാന ഭീഷണി ബണ്ട് തകർച്ചയാണ്. വലിയ തോതില്‍ ബണ്ട് തകർച്ച ഉണ്ടായാല്‍ മുഴുവൻ മത്സ്യവും ഒഴുകിപ്പോവും. പക്ഷികള്‍ വലിയ തോതില്‍ മീനുകളെ പിടിക്കുന്നത് കർഷകർക്ക് തലവേദനയാണ്.
കോള്‍കൃഷി ഏറ്റുവുമധികമുള്ള പൊന്നാനി താലൂക്ക് പരിധിയില്‍ ഏകദേശം 300 ഹെക്ടറില്‍ മത്സ്യക്കൃഷി നടക്കുന്നുണ്ട്. നൂറിലധികം ആളുകള്‍ ഗുണഭോക്താക്കളാണ്. നാടൻ മത്സ്യങ്ങള്‍ വലിയ തോതില്‍ കോള്‍ മത്സ്യത്തെ ആക്രമിക്കാൻ സാദ്ധ്യത കൂടുതലാണ്. ഇതൊഴിവാക്കാൻ പരമാവധി നഴ്സറി കെട്ടി തിരിച്ചു വേണം മത്സ്യകൃഷി നടത്തണം. മുൻപ് ലഭിച്ചിരുന്ന രീതിയില്‍ ഗ്രാസ്‌കാർപ്പിന്റെ കുഞ്ഞുങ്ങളെ ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്. ഏറെ ഡിമാൻഡുള്ള മത്സ്യ വിഭാഗമാണിത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










