മുക്കം: മലയോര മേഖലയില്‍ മഴ ശക്തമായതോടെ നാശനഷ്ടങ്ങളും വർധിക്കുന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ വീടുകളുടെ വയറിംഗ് പൂർണമായി കത്തി നശിക്കുകയും വീടുകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
മുക്കം വെസ്റ്റ് മമ്പറ്റ പരിയതൊടികയില്‍ കൃഷ്‌ണൻ, ജാനകി എന്നിവരുടെ വീട്ടിലാണ് കേടുപാടുകള്‍ സംഭവിച്ചത്. വീടുകളിലെ വയറിംഗ് പൂർണമായും കത്തിനശിച്ചതിന് പുറമെ ചുമരുക്കള്‍ക്ക് കേടുപാട് സംഭവിക്കുകയും ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്ത വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. നളിനി, ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിലെ ഇലക്‌ട്രിക് ഉപകാരണങ്ങളാണ് കത്തിനശിച്ചത്.
കൃഷ്ണന്‍റെ മകള്‍ക്ക് തോതില്‍ ഇടിമിന്നലേല്‍ക്കുകയും ചെയ്തിരുന്നുവെന്നും അത്ഭുതകരമായാണ് രക്ഷപെട്ടതെന്നും കുടുംബം പറയുന്നു. മിന്നലിന്‍റെ ആഘാതത്തില്‍ കൃഷ്‌ണന്‍റെ വീട്ടിലെ മെയിൻ സ്യുച്ച് തൊട്ടടുത്ത വീട്ടില്‍ ചെന്നാണ് വീണത്. കൃഷ്ണന്‍റെ ഫോണും മിന്നലില്‍ തകർന്നിട്ടുണ്ട്. വൈദ്യുതി പോസ്റ്റിലും കേടുപാട് സംഭവിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










