കൊടിയത്തൂർ: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ഇരുവഴിഞ്ഞിപുഴയും ചാലിയാറും കരകവിഞ്ഞിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്നതിനാൽ ഇരുവഴിഞ്ഞി, ചാലിയാർ തീരത്ത് താമസിക്കുന്നവരും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അറിയിച്ചു. പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്.
വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലുള്ളവരും പ്രത്യേകം ജാഗ്രത പാലിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










