കോഴിക്കോട്: കലിതുള്ളിപെയ്ത മഴയിലും വീശിയടിച്ച കാറ്റിലും ജില്ലയില്‍ കെ.എസ്.ഇ.ബി.യ്ക്ക് കനത്ത നാശം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒന്നരകോടിയുടെ നാശമുണ്ടായതായാണ് കണക്ക്. കോഴിക്കോട് സർക്കിളില്‍ ഒരു കോടിയുടേയും വടകര സർക്കിളില്‍ അര കോടിയുടേയും നാശമാണുണ്ടായത്. 960 പോസ്റ്റുകള്‍ തകർന്നു വീഴുകയും 2250 ഇടങ്ങളില്‍ വെെദ്യുതി ലെെനുകള്‍ പൊട്ടിവീഴുകയും ചെയ്തു. 1260 ട്രാൻസ്ഫോമറുകളില്‍ വെെദ്യുതി വിതരണം മുടങ്ങി. നിരവധി ഇടങ്ങളില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
കാലവർഷക്കെടുതിയില്‍ വീടുകളുടെ പുറത്ത് വീണ ഇലക്‌ട്രിസിറ്റി വൈദ്യുത ലൈനുകള്‍ നീക്കം ചെയ്ത് വെെദ്യുതി ബന്ധം പുനസ്ഥാപിക്കാനും കടപുഴകിയ മരങ്ങള്‍ നീക്കാനും അപകടകരമായി നില്‍ക്കുന്നവയെ മുറിച്ചുമാറ്റാനുമായി ദിവസങ്ങളായി കെ.എസ്.ഇ.ബി ജീവനക്കാർ പരക്കം പാച്ചിലാണ്. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്. വൈദ്യുതി തടസമുണ്ടാകുമ്ബോള്‍ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ.വി ലൈനിലെ തകരാറുകള്‍ പരിഹരിക്കുന്നതിനാണ് കെ.എസ്.ഇ.ബി മുൻഗണന നല്‍കുക.
ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്ബ് വീണും മറ്റും വൈദ്യുതിക്കമ്ബികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട് . കഴിഞ്ഞ ദിവസവും വെെദ്യുതി ലെെൻ പൊട്ടിവീണ് കോടഞ്ചേരിയില്‍ സഹോദരങ്ങള്‍ മരണപ്പെട്ടിരുന്നു. പൊതുജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ നല്‍കുന്ന മുന്നറിയിപ്പ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










