ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രതികരിച്ച് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. ‘ഒരിക്കല്‍ നമ്മള്‍ ആകാശത്ത് ഒരുമിച്ച് പന്തു തട്ടും’ എന്ന ഒരൊറ്റ വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. റൂയിട്ടേഴ്സിനോടാണ് അദ്ദേഹം തന്‍്റെ പ്രസ്താവന അറിയിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് താരം മരണമടഞ്ഞു എന്ന് അര്‍ജന്‍്റൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ആഴ്ചകള്‍ക്കു മുന്‍പ് ഒരു സുപ്രധാന ബ്രെയിന്‍ സര്‍ജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി താരം മരണപ്പെട്ടത്. മരണത്തിന്‍്റെ പശ്ചാത്തലത്തില്‍ അര്‍ജന്‍്റീനയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









