തിരുവനന്തപുരം: വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ വെച്ച് സഹപാഠിയുടെ ക്രൂര മർദ്ദനം. കാമുകിയെ കളിയാക്കിയതിന് മർദിച്ചെന്നാണ് പരാതി. സൈക്കിൾ ചെയിൻ ഉപയോഗിച്ചാണ് മർദ്ദനം. കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ വലതു കൈ ഒടിഞ്ഞു. തലയ്ക്കും പരിക്കേറ്റു.
ഇന്നലെയാണ് ക്രൂരമായ സംഭവം നടന്നത്. മർദനമേറ്റ കുട്ടിയുടെ അമ്മ സ്കൂളിലെ പിടിഎ പ്രസിഡന്റാണ്. കുട്ടി ഇപ്പോൾ കല്ലമ്പലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സ്കൂൾ അധികൃതർ കുറ്റക്കാരാണെന്ന് കുട്ടിയുടെ അമ്മ പറയുന്നു. കുട്ടിയെ മർദിച്ച കുട്ടി കുട്ടിയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫോണിൽ ഒരു സഹപാഠിക്ക് സന്ദേശം അയച്ചതായും അമ്മ ആരോപിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










