കണ്ണൂർ ∙ രാജ്യസഭാ എംപി സി. സദാനന്ദന്റെ കാലുകൾ വെട്ടിയ സംഭവത്തിൽ സിപിഎം പ്രവർത്തകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതുകൊണ്ട് അവരെ കുറ്റക്കാരായി കണക്കാക്കരുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ആർക്കും തെറ്റ് പറ്റാമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയും നിയമവ്യവസ്ഥയും ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് കോടതിക്കുള്ളത്. അതിനാൽ, എല്ലാം 100 ശതമാനം ശരിയായിരിക്കണമെന്നില്ലെന്നും ജയരാജൻ പറഞ്ഞു
അതെ സമയം “സിപിഎം ആരെയും ആക്രമിക്കുന്ന പാർട്ടിയോ കൈകാലുകൾ വെട്ടിമാറ്റുന്ന പാർട്ടിയോ അല്ല. ജീവൻ പോലും പണയപ്പെടുത്തി ആളുകളെ സംരക്ഷിക്കുന്ന പാർട്ടിയാണിത്. വെട്ടിക്കൊല്ലാൻ വന്നവരോട് പോലും സ്നേഹത്തോടെയും വാത്സല്യത്തോടെയും പെരുമാറുന്ന പാരമ്പര്യമാണ് പാർട്ടിക്കുള്ളത്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ നിരവധി പേരെ വിട്ടയച്ച സംഭവമൊന്നുമില്ലേ?” ഇ.പി. ജയരാജൻ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










