കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ ഉൾപ്പെട്ട റാപ്പർ വേടൻ അറസ്റ്റ് ഒഴിവാക്കാൻ വിദേശത്തേക്ക് പോകാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇതോടെ, വിമാനത്താവളം വഴി ഉൾപ്പെടെ സഞ്ചരിക്കാൻ വേടൻ ശ്രമിച്ചാൽ ലുക്കൗട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാൻ കഴിയും. അതെ സമയം ബലാത്സംഗ കേസിൽ വേദൻ ഒളിവിൽ പോയതിനെ തുടർന്ന് കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കാനിരുന്ന “വേടൻ ലൈവ്” എന്ന സംഗീത പരിപാടി കഴിഞ്ഞ ദിവസം മാറ്റിവച്ചു. പരിപാടിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനായി റാപ്പർ വേടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്തു ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










