കൊച്ചി ∙ തൃക്കാക്കരയിലെ സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ വൈകിയെത്തിയതിന് ഒറ്റയ്ക്കിരുത്തുകയും മൈതാനത്തിലൂടെ ഓടിക്കുകയും ചെയ്തതായി രക്ഷിതാക്കളുടെ പരാതി. വിദ്യാഭ്യാസ വകുപ്പിനടക്കം പരാതി നൽകിയെന്ന് കുടുംബം വ്യക്തമാക്കി. എന്നാൽ കുട്ടിയെ ശിക്ഷിച്ചിട്ടില്ലെന്നും വൈകി എത്തുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പിടിഎ നിയമം നടപ്പാക്കുകയാണ് ചെയ്തതെന്നുമാണ് സ്കൂൾ മാനേജ്മെന്റിന്റെ വിശദീകരണം. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. അതെ സമയം സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‍യുവും എസ്എഫ്ഐയും പ്രതിഷേധിച്ചു.
രാവിലെ 8.30ന് എത്തേണ്ടിയിരുന്നിടത്ത് 5 മിനിറ്റ് വൈകി എത്തിയതിന്റെ പേരിൽ സ്കൂൾ ഗ്രൗണ്ടിൽ 2 വട്ടം ഓടിപ്പിച്ചുവെന്ന് കുട്ടിയും മാതാപിതാക്കളും പറയുന്നു. ‘‘2 റൗണ്ട് ഓടിപ്പിച്ചു. പിന്നെ ഒരു മുറിയിൽ കൊണ്ടിരുത്തി. അവിടെ വെളിച്ചമില്ലായിരുന്നു. പിന്നെ 2 ടീച്ചർമാർ ഇരുന്ന മറ്റൊരു മുറിയിൽ കൊണ്ടിരുത്തി. ടിസി വാങ്ങി കൊണ്ടുപോവുക, അല്ലെങ്കിൽ മുറിയിലിരുത്തി പഠിപ്പിക്കൂ എന്നു പറഞ്ഞു’’– കുട്ടി സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. കുട്ടിയെ മുറിയിൽ ഒറ്റയ്ക്കിരുത്തിയ ശേഷം മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയുടെ ടിസി തന്നുവിടുമെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞതെന്ന് മാതാപിതാക്കൾ പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










