പാലക്കാട്∙ അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പഴനിയിർപാളയം സബീർ അലി – ആയിഷ ദമ്പതികളുടെ മകൾ കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി നഫീസത് മിസ്രിയ (6) ആണ് മരിച്ചത്. പാലക്കാട്–പൊള്ളാച്ചി പാതയിൽ കൊഴിഞ്ഞാമ്പാറ കരുവപ്പാറയിൽ തിങ്കളാഴ്ച രാവിലെ 9.10നാണ് അപകടം.
മുൻപിൽപോയ ഓട്ടോ പെട്ടെന്ന് നിർത്തിയപ്പോൾ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്ത സ്കൂട്ടർ ചരിയുകയായിരുന്നു. കുട്ടി റോഡിലേക്ക് തെറിച്ചു വീണ് ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയാണ് അപകടമുണ്ടായത്. ഈ സ്ഥലത്ത് റോഡിനു വീതി കുറവാണ്. ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










