കോഴിക്കോട് ∙ ചേവായൂർ ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിൻ അരവിന്ദാക്ഷനെ (26) പോക്സോ നിയമപ്രകാരം മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് നഗ്നഫോട്ടോകൾ പ്രതിയുടെ ഫോണിലേക്ക് അയപ്പിക്കുകയായിരുന്നു.
തുടർന്ന്, മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. മാവൂർ പോലീസ് സ്റ്റേഷൻ എസ്ഐമാരായ വി.എം.രമേശ്, എൻ.കെ.രമേശ്, എസ്പിഒ റിജീഷ് ആവിലോറ, ഹോം ഗാർഡ് ഗോപാലകൃഷ്ണൻ, മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ദീപക്, വിശാൽ എന്നിവരടങ്ങുന്ന അന്വേഷണ സംഘം ഇരിങ്ങാടൻപള്ളിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










