ന്യൂഡൽഹി∙ ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തുന്ന ബില്ലിന് പാർലമെന്റിന്റെ അംഗീകാരം. പ്രതിപക്ഷ ബഹളത്തിനിടെ ചർച്ചയില്ലാതെ ശബ്ദവോട്ടോടെ രാജ്യസഭ ബിൽ പാസാക്കി. ലോക്സഭയിൽ നേരത്തെ ബിൽ പാസായിരുന്നു. പണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയ്മിങ് ബിൽ.
പണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ്ങിന് മൂന്നുവർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നും ബിൽ നിർദേശിക്കുന്നു.കോടിക്കണക്കിന് രൂപയാണ് ഓൺലൈൻ ഗെയ്മിങ് പ്ലാറ്റ്ഫോമുകളുടെ പേരിൽ ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കപ്പെടുന്നത്.ഇതോടെ ബിൽ നിയമമാകുന്നതോടെ ഒട്ടേറെ ഗെയ്മിങ് ആപ്ലിക്കേഷനുകൾ ലഭ്യമല്ലാതെയാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










