മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കൂടുതല്‍ സ്‌ഥലത്ത് നെല്‍കൃഷി ചെയ്യുന്നതിന് പ്രോത്സാഹനവുമായി ഗ്രാമപഞ്ചായത്ത്.
പുതുതായി 35 ഹെക്‌ടറില്‍ നെല്‍കൃഷി ചെയ്യുന്നതിനായി നെല്‍വിത്ത് വിതരണത്തിന് തുടക്കമായി. നെല്‍കൃഷി വികസന പദ്ധതി പ്രകാരം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്ത് സൗജന്യമായി വിത്ത് നല്‍കുമ്ബോള്‍ ബ്ലോക്ക്, ജില്ലാ, ഗ്രാമപഞ്ചായത്തുകള്‍ സംയുക്‌തമായി കൂലിചെലവ് സബ്‌സിഡിയും നല്‍കും. നെല്‍വിത്ത് വിതരണം നടത്തി പ്രസിഡന്റ് ദിവ്യ ഷിബു പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ രാജശ്രീ പദ്ധതി വിശദീകരിച്ചു. സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടി ഹസ്സന്‍, വാര്‍ഡ് മെമ്ബര്‍മാരായ വി. ഷംലൂലത്ത് കോമളം തോണിച്ചാല്‍, കൃഷി അസിസ്‌റ്റന്റ് നിഷ നെല്‍കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










