പൂവാട്ടുപറമ്പ്: പൂവാട്ടുപറമ്പിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പെരുവയൽ കായലം ചക്കിട്ടക്കണ്ടി സലീം (46) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ പെരുവയൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ചാണ് അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സഫ ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയിൽ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സലിം ബസ്സിനടിയിൽ പെടുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










