ബ്യൂണസ് ഐറിസ്: പോലീസ് വീട്ടിൽ റെയ്ഡ് നടത്തിയതിന് ശേഷം ഒളിക്കാൻ ഒന്നുമില്ലെന്ന് മറഡോണയുടെ പേഴ്‌സണൽ ഡോക്ടർ ലിയോപോൾഡോ ലുക്ക് പറഞ്ഞു. അർജന്റീന പോലീസ് മറഡോണയുടെ ഡോക്ടറുടെ വീടും ക്ലിനിക്കും റെയ്ഡ് ചെയ്തിരുന്നു. താൻ തന്നാലാവുന്നതെല്ലാം ചെയ്തുവെന്നും ഒളിക്കാൻ ഒന്നുമില്ലെന്നും ലിയോപോൾഡോ ലുക്ക് പറഞ്ഞു.
ഫുട്ബോൾ ഇതിഹാസം മരിച്ച് 4 ദിവസത്തിന് ശേഷം മറഡോണയുടെ ഡോക്ടർ ലുക്കിന്റെ വീടും ക്ലിനിക്കും അർജന്റീനിയൻ പോലീസ് റെയ്ഡ് നടത്തി. ഫുട്ബോൾ ഗ്രേറ്റ് ഡീഗോ മറഡോണയ്ക്ക് നൽകിയ ചികിത്സയിൽ അഭിമാനമുണ്ടെന്ന് ലൂക്ക് പറഞ്ഞു. മറഡോണയുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത് അദ്ദേഹം തന്നെയാണ്. താനും മറഡോണയും തമ്മില്‍ സുതാര്യമായ ബന്ധമായിരുന്നു. ഒരു വലിയ വ്യക്തി മരണപ്പെടുമ്ബോള്‍ ഇത്തരത്തില്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവുമായി രംഗത്ത് വരുന്നത് നിര്‍ഭാഗ്യകരമാണ്. ആരോപണങ്ങള്‍ക്കെല്ലാം അന്വേഷ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ കാരണമാണെന്ന ആരോപണത്തിനു പിന്നാലെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കുകയും ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി ഡോക്ടര്‍ രംഗത്തെത്തിയത്. ചികില്‍സാ പിഴവാണ് മറഡോണയുടെ മരണകാരണമെന്ന് മക്കള്‍ ആരോപിച്ചിരുന്നു. നവംബർ 25 ചൊവ്വാഴ്ച, ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ഹൃദയാഘാതത്തെത്തുടർന്ന് 60 ആം വയസ്സിൽ അന്തരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









