കോഴിക്കോട്∙ ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് കേസിൽ മറ്റൊരു ആഡംബര കാർ കൂടി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം മുക്കത്ത് നിന്ന് പിടിച്ചെടുത്തു. കാറിനകത്ത് ഉടമസ്ഥ രേഖകൾ കീറി നശിപ്പിച്ച നിലയിൽ കണ്ടെത്തി; രേഖകൾ ഷിംല സ്വദേശിയുടെ പേരിലാണെന്ന് കസ്റ്റംസ് അറിയിച്ചു.
‘ഓപ്പറേഷൻ നുമ്ഖോർ’ പരിശോധനയിൽ ഇതുവരെ സംസ്ഥാനത്ത് പിടിയിലായത് 40-ഓളം കാറുകളാണ്. ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാമെന്നും നൂറിലധികം കാറുകൾ ഒളിപ്പിച്ചിട്ടുണ്ടാകാമെന്നുമാണ് കസ്റ്റംസ് വിലയിരുത്തൽ.
രേഖകളിൽ ക്രമക്കേട് കണ്ടെത്തിയ മറ്റൊരു കാർ മോട്ടോർ വാഹന വകുപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭൂട്ടാൻ കസ്റ്റംസും ഷാസി–എൻജിൻ നമ്പറുകൾ കേന്ദ്രീകരിച്ച് സമാന്തര അന്വേഷണം തുടങ്ങി. ഇ.ഡി ഉൾപ്പെടെ അഞ്ച് കേന്ദ്ര ഏജൻസികൾ കേസിൽ വിവരശേഖരണം നടത്തുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










