തിരുവനന്തപുരം: സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിര പ്രവർത്തന രീതിയും ലക്ഷ്യമിട്ട് കെഎസ്ആർടിസി ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായി സമഗ്രമായ പദ്ധതികൾ നടപ്പാക്കുന്നു. ബസുകളുടെ ശരാശരി കിലോമീറ്റർ പെർ ലിറ്റർ (കെഎംപിഎൽ) വെറും ഒരു ശതമാനം ഉയർന്നാൽ പോലും പ്രതിദിനം ഏകദേശം 3.25 ലക്ഷം രൂപയും പ്രതിമാസം ഒരു കോടി രൂപയും ലാഭിക്കാനാകുമെന്നാണ് കോർപ്പറേഷന്റെ വിലയിരുത്തൽ.
നിലവിൽ ലക്ഷ്യമിടുന്നത് കെഎംപിഎൽ ഘട്ടംഘട്ടമായി 4.20 ആയി ഉയർത്തി പ്രതിമാസ ഡീസൽ ചെലവ് 100 കോടിക്ക് താഴെയാക്കുകയാണ്. ഇന്ധനക്ഷമത വർധിപ്പിക്കാനുള്ള പ്രധാന നടപടികൾ വൺ ലിറ്റർ ഡീസൽ ചലഞ്ച്: ഓരോ ബസും ദിവസേന കുറഞ്ഞത് ഒരു ലിറ്റർ ഡീസൽ ലാഭിക്കുകയെന്ന ലക്ഷ്യത്തോടെ ഈ പദ്ധതി പുരോഗമിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










