തിരുവനന്തപുരം ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) ജാഗ്രതയോടെ ഇടപെടാൻ ബൂത്ത് ലവൽ ഏജന്റുമാരെ (ബിഎൽഎ) നിയോഗിക്കാൻ കോൺഗ്രസ് തീരുമാനം. ഓരോ നിയോജക മണ്ഡലത്തിന്റെയും ചുമതല കെപിസിസി ജനറൽ സെക്രട്ടറിമാർക്കു നൽകും. കോൺഗ്രസ് അനുകൂല വോട്ടർമാരെ ഒഴിവാക്കാൻ നീക്കം നടക്കുമെന്ന വിലയിരുത്തലിലാണിത്.
അതെ സമയം എതിർപ്പിന്റെ പേരിൽ എസ്ഐആറിൽനിന്നു വിട്ടുനിന്നാൽ അവസരം മുതലാക്കി സിപിഎം വെട്ടിനിരത്തൽ നടത്തുമെന്ന് കെപിസിസി ഭാരവാഹി യോഗത്തിലും രാഷ്ട്രീയകാര്യ സമിതിയിലും അഭിപ്രായമുയർന്നു. എതിർപ്പ് നിലനിർത്തിത്തന്നെ തിരിമറി നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അതേ പ്രാധാന്യം ഇതിനും നൽകണം.വീടുകൾ സന്ദർശിക്കുന്ന ബിഎൽഒമാർക്കൊപ്പം പാർട്ടിയുടെ പ്രതിനിധികളായി ബിഎൽഎമാരെ നിയോഗിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി നിർണയം വേഗം പൂർത്തിയാക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










