കൊൽക്കത്ത: ബീഹാറിൽ എൻഡിഎ നേടിയ വൻ വിജയത്തിന് പിന്നാലെ, ബിജെപിയും തൃണമൂലും ബംഗാളിൽ ഒരു ട്രോൾ യുദ്ധം ആരംഭിച്ചു. അടുത്ത ആറ് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അടുത്തത് ബംഗാൾ ആണെന്ന് ബിജെപി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ബീഹാറിന്റെ ശക്തിയിൽ ബംഗാളിനെ പിടിക്കുക എന്നതായിരുന്നു പോസ്റ്റ്. എന്നിരുന്നാലും, ട്രോളിംഗിലൂടെയാണ് തൃണമൂൽ ബിജെപിക്ക് മറുപടി നൽകിയത്. അതും, തന്റെ പ്രചോദനാത്മക പ്രസംഗങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ മലയാളി ബെഞ്ചമിൻ പി ജോബിയുടെ വാക്കുകൾ തൃണമൂൽ കോൺഗ്രസ് കടമെടുത്താണ് ട്രോളിംഗ് നടത്തിയത്. ‘സ്വപ്‌നേ ദേഖ്‌നാ അച്ചി ബാത്ത് ഹേ’ (സ്വപ്‌നങ്ങൾ കാണുന്നത് നല്ലതാണ്) എന്ന വാക്കുകളോടെയാണ് ട്രോളിംഗ് നടത്തിയത്.
2021ലെ തിരഞ്ഞെടുപ്പിൽ 294ൽ 215 സീറ്റുകളുമായാണ് തൃണമൂൽ സർക്കാർ ബംഗാളിൽ അധികാരത്തിലെത്തിയത്. 77 സീറ്റുകൾ നേടി, ബംഗാളിലെ എക്കാലത്തെയും ഉയർന്ന വിജയം കരസ്ഥമാക്കിയ ബിജെപി പ്രതിപക്ഷ നേതൃസ്ഥാനവും നേടിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










