കൊച്ചി: വൈറ്റിലയിലെ ഒരു ബാറിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ സംഘത്തിലെ ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി അലീന, കൊല്ലം സ്വദേശികളായ ഷാഹിൻ ഷാ, അൽ അമിൻ എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. വടികളും വാളുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഞായറാഴ്ച വൈറ്റിലയിലെ ഒരു ബാറിൽ അക്രമി സംഘം ആക്രമണം നടത്തി.
ബാറിലെത്തിയ യുവതിയടക്കമുള്ള അഞ്ചംഗസംഘം മദ്യപിക്കുന്നതിനിടെ ഒരു മധ്യവയസ്‌കനുമായി തര്‍ക്കമുണ്ടായി. ഇതുകണ്ട് ബാര്‍ ജീവനക്കാരന്‍ ഇവരെ പിന്തിരിപ്പിക്കാനെത്തി. ഇതോടെ അഞ്ചംഗസംഘം ബാര്‍ ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ബാറില്‍നിന്ന് മടങ്ങിയ സംഘം വീണ്ടും അഞ്ചുതവണ ബാറിലെത്തി അക്രമം അഴിച്ചുവിട്ടെന്നും ജീവനക്കാരെ മര്‍ദിച്ചെന്നും പരാതിയിലുണ്ട്. അക്രമിസംഘം ബാറിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










