ന്യൂഡൽഹി: മകന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷത്തെ കാണുവാനായിട്ടാണ് പിതാവ് യൂട്യൂബിൽ വീഡിയോ സേർച്ച് ചെയ്തത് . എന്നാൽ അയാൾക്ക് വേണ്ടി കരുതിവച്ച വിധി വ്യത്യസ്തമായിരുന്നു. ദുബായിൽ ഒരു എയർ ഷോയ്ക്കിടെ തേജസ് വിമാനം തകർന്ന് വിങ് കമാൻഡർ നമാംശ് സ്യാൽ മരിച്ച വിവരം യൂട്യൂബിലൂടെയാണ് പിതാവ് ജഗന്നാഥ് സിയാൽ അറിഞ്ഞത് .
ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ നിന്നുള്ള റിട്ടയേർഡ് സ്കൂൾ പ്രിൻസിപ്പലാണ് ജഗൻ നാഥ് സ്യാൽ. തന്റെ എയർ ഷോയിലെ പ്രകടനം ടിവിയിലോ യൂട്യൂബിലോ കാണണമെന്ന് തലേദിവസം മകൻ പിതാവിനോട് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ജഗൻ നാഥ് സ്യാൽ യൂട്യൂബിൽ വീഡിയോ കാണാനിരുന്നത്. തുടർന്ന് വീഡിയോ തിരയുമ്പോഴാണ് വിമാന അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ താൻ ശ്രദ്ധിക്കുന്നതെന്ന് പിതാവ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.വാർത്ത കണ്ട ഉടനെ എന്താണ് സംഭവിച്ചത് എന്നറിയാൻ മരുമകളെ വിളിച്ചു. അവരും വ്യോമസേനയിൽ വിങ് കമാൻഡർ ആണ്. നിമിഷങ്ങൾക്കുള്ളിൽ വ്യോമസേനയിലെ ഉദ്യോഗസഅഥർ വീട്ടിലെത്തി. ഇതോടെ മകന് എന്തോ സംഭച്ചിട്ടുണ്ട് എന്ന് മനസ്സിലായെന്നും ജഗൻ നാഥ് സ്യാൽ പറഞ്ഞു.
ഹിമാചലിലെ സൈനിക സ്കൂളിലാണ് നമാംശ് സ്യാലിന്റെ പഠനം. 2009-ലാണ് അദ്ദേഹം പ്രതിരോധസേനയുടെ ഭാഗമാകുന്നത്. കുട്ടിക്കാലത്തു തന്നെ വലിയ സ്വപ്നങ്ങൾ മകൻ കണ്ടിരുന്നതായി പിതാവ് പറയുന്നു.ദുബായ് എയർഷോയിലെ അഭ്യാസപ്രകടനത്തിനിടെയാണ് വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നത്. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.15-ന് അൽ മഖ്തൂം വിമാനത്താവളത്തിനുസമീപമാണ് അപകടം. ഹിമാചൽ പ്രദേശിൽനിന്നുള്ള വിങ് കമാൻഡർ നമംശ് സ്യാൽ (37) ആണ് വിമാനം പറത്തിയിരുന്നത്.അതെ സമയം അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് വ്യോമസേന അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










