ആലപ്പുഴ : ബെവറജസിൽ ജോലി വാഗ്ദാനം ചെയ്ത് 3,10,000 രൂപ തട്ടിയെടുത്ത കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കോട്ടയം മുണ്ടക്കയം പുഞ്ചവയൽ ചിറയ്ക്കൽ ടോമി അഗസ്റ്റിൻ (53), മകൻ ജസ്റ്റിൻ തോമസ് (24) എന്നിവരെയാണ് നൂറനാട് എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്.
ആദിക്കാട്ടുകുളങ്ങര സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. പത്തനംതിട്ട ബെവറജസ് ഔട്ട്‌ലെറ്റിൽ പ്യൂൺ ജോലി വാഗ്ദാനംചെയ്ത് രണ്ടുതവണയായി 3,10,000 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2024 നവംബറിലാണ് പണം നൽകിയത്. ജോലി കിട്ടാതായതോടെ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നാണ് പരാതി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










